തൃശൂർ: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ് സിപിഐയിലെ പദവികൾ രാജിവച്ച സി.സി. മുകുന്ദൻ എംഎൽഎ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് മുൻ എംഎൽഎ ഗീതാ ഗോപി.
മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസം. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗീതാ ഗോപി പ്രതികരിച്ചു.നാട്ടികയിൽ വലിയ വിജയപ്രതീക്ഷയാണുള്ളത്. സി.സി. മുകുന്ദനുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.
മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല, മുകുന്ദനുമായി ചർച്ച നടത്തി വിഷമങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.